പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം അഞ്ചലില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുകോണ്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അഞ്ജനയാണ് മരിച്ചത്. കരുകോണ്‍ പുല്ലാഞ്ഞിയോട് അരുണോദയത്തില്‍ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാര്‍ക്ക് കുറയും എന്ന വിഷമത്തില്‍ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Share
Leave a Comment