ഇൻഡോർ : മധ്യപ്രദേശിലെ ഖാർഗോണിൽ ഒരു വനിതാ പ്രിൻസിപ്പലും വനിതാ ലൈബ്രേറിയനും തമ്മിലുള്ള കൈയ്യാങ്കളി നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തിന്റെ ഒരു വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മൈങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏകലവ്യ ആദർശ് റെസിഡൻഷ്യൽ സ്കൂളുമായി ബന്ധപ്പെട്ടതാണ് കേസ്.
വീഡിയോയിൽ ഇരുവരും രൂക്ഷമായ അടിപിടിയാണ് നടത്തിയത്. പ്രിൻസിപ്പൽ ലൈബ്രേറിയന്റെ മുടിയിൽ പിടിച്ച് ചുമരിലേക്ക് എറിയുന്നതും വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന ലൈബ്രേറിയന്റെ മൊബൈൽ ഫോൺ തകർക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇരുവരും തമ്മിലുള്ള ഈ വഴക്ക് മെയ് 2 നാണ് നടന്നതെങ്കിലും അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വഴക്കിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് കളക്ടറുടെ ഉത്തരവനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണർ പ്രിൻസിപ്പലിനെയും അധ്യാപക ലൈബ്രേറിയനെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇതിനിടെ വനിതാ പ്രിൻസിപ്പൽ പ്രവീൺ ദാഹിയയും ലൈബ്രേറിയൻ മധുറാണിയും വ്യത്യസ്ത സമയങ്ങളിൽ മൈങ്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതേ സമയം കേസിന്റെ അന്വേഷണം പൂർത്തിയായതിനുശേഷം മാത്രമേ തർക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Leave a Comment