ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി ഇന്ത്യ : ഇനി പാകിസ്ഥാൻ ജലത്തിനായി കൊതിക്കും

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിന് രാജ്യം കനത്ത തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്

ന്യൂഡല്‍ഹി : പാകിസ്ഥാനിനെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ജല വിതരണം കുറക്കുന്നതിന് ചെനാബ് നദിയിലെ ഡാം ഷട്ടര്‍ താഴ്ത്തി. ഹ്രസ്വകാല നടപടിയെന്നാണ് സൂചന. പാകിസ്ഥാനിലേക്ക് ഒഴുകുന്ന മറ്റ് നദികളിലെയും ഡാമുകളുടെ ഷട്ടര്‍ താഴ്ത്തുമെന്നും വിവരമുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിന് രാജ്യം കനത്ത തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിന്ധു നദിയില്‍ ഡാം പണിത് പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയുമെന്നതായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പാക് പൗരന്മാരെ തിരിച്ചയക്കല്‍, വിസ റദ്ദാക്കലും അനുവദിക്കാതിരിക്കലും, വാണിജ്യ ബന്ധം നിര്‍ത്തല്‍ തുടങ്ങിയ കടുത്ത നടപടികളും ഇന്ത്യ കൈക്കൊണ്ടു.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാത്തരം ഇറക്കുമതിയും ഇന്നലെ അവസാനിപ്പിച്ചിരുന്നു. പാകിസ്ഥാന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖത്ത് വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്നുള്ള തപാല്‍, പാഴ്‌സല്‍ ഇടപാടുകളും റദ്ദാക്കിയിട്ടുണ്ട്.

Share
Leave a Comment