കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് ജീവൻ നഷ്ടമായി : നിരവധി പേർക്ക് പരിക്ക്

ഇന്ന് രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടം നടന്നത്

റംബാൻ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബാറ്ററി ചഷ്മയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച ജവാൻമാരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വിവരം അനുസരിച്ച് ബാറ്ററി ചാഷ്മയ്ക്ക് സമീപം സൈനിക വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണുവെന്നാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടം നടന്നത്.

സംഭവത്തെ തുടർന്ന് ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ചില സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share
Leave a Comment