തൃശൂര്‍ പൂരം : സാംപിള്‍ വെടിക്കെട്ടിനിടെ അപകടം, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് രാത്രി 7ന് ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും സാംപിൾ വെടിക്കെട്ടിന് തിരി കൊളുത്തി. തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനും പാറമേക്കാവിനു വേണ്ടി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന്റെ വിസ്മയം ഒരുക്കിയത്.

ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികള്‍ പൊട്ടിച്ചാണ് ആകാശക്കാഴ്ചക്ക് ഹരം പകര്‍ന്നത്. സാംപിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്. ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണത്.

Share
Leave a Comment