ഈരാറ്റുപേട്ട : അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരുക്കേറ്റു.
തലക്കും ചെവിക്കും ലിമിനക്ക് വെട്ടേറ്റത്. ചെവി അറ്റ നിലയിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അഹ്സാനക്ക് വീണ് കാല്‍മുട്ടിന് പരുക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക്ക് തർക്കം രാത്രി എട്ട് മണിയോടെയാണ് വെട്ടിൽ കലാശിച്ചത്.
അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും മുൻ വൈരാഗ്യാമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Comment