
അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറുനാടൻ മലയാളി ചാനൽ വഴി നൽകിയ വാർത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നും പരാതിയിൽ പറയുന്നു. എന്നാൽ അർധരാത്രി വീട് വളഞ്ഞ് പോലീസ് ഷാജനെ ഷർട്ട് പോലും ധരിക്കാൻ സമ്മതിക്കാതെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയിലെ വീട്ടില്‍ നിന്നം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പോലീസ് സംഘം ഷാജന് പിന്നാലെ കൂടിയത്. കുടപ്പനക്കുന്നിലെ വീട്ടിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ ഷാജന് സ്‌ക്‌റിയയെ കസ്റ്റഡിയിലെടുത്തു. . ജാമ്യമില്ലാ വകുപ്പ് പ്രകാരം BNS 79, IT ACT 120 എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് കസ്റ്റഡി. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്‍രെ വസതിയില് ഹാജറാക്കുകായിയിരുന്നു.
കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.എന്നാല്‍ അഡ്വ ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി മുമ്പാകെ വാദിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു.
ഷര്‍ട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജന്‍ സ്‌കറിയ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ പ്രതികരിച്ചു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും ഷാജന്‍ പറഞ്ഞു.
Post Your Comments