ന്യൂഡൽഹി: ഡൽഹി മെട്രോയക്ക് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. 25 വയസ്സുള്ള യുവതിയാണ് ഗോൾഫ് കോഴ്‌സ് മെട്രോ സ്റ്റേഷനിൽ ജീവനൊടുക്കിയത്.
ഗൗതം ബുദ്ധ് നഗർ ഡിസിപി രാം ബദൻ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഡൽഹി മെട്രോയ്ക്ക് മുന്നിൽ മുമ്പ് പലതവണ ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളം ആത്മഹത്യാ കേസുകളിൽ സ്ഥിരമായ വർദ്ധനവ് കാണപ്പെടുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Comment