സുരക്ഷാ മുന്‍കരുതൽ : രാജ്യത്തെ 27 ഓളം വിമാനത്താവളങ്ങള്‍ അടച്ചിടും : ഇന്നലെ റദ്ദാക്കിയത് 250 വിമാന സർവീസുകൾ

മെയ് 10 വരെയാണ് ഇത് ബാധകമാവുക

ന്യൂഡല്‍ഹി : പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 10 വരെയാണ് ഇത് ബാധകമാവുക.

ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുണ്ട്ര, ജാംനഗര്‍, രാജ്‌കോട്ട്, ഭുണ്ഡ്ലി, പ്ളോര്‍ജ്ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

സുരക്ഷാ മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ 250ഓളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേസമയം ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Leave a Comment