സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാൽഘർ ജില്ലയിലെ ആദിവാസി ആധിപത്യമുള്ള ജവ്‌ഹർ താലൂക്കിലെ പിമ്പാൽഷെറ്റ് ഗ്രാമത്തിലാണ് നടുക്കുന്ന കൊലപാതകവും ആത്മഹത്യയും നടന്നത്

പാൽഘർ: മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്ര പാൽഘർ ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.  മകനെ കൊലപ്പെടുത്തിയ ശേഷം ശരദ് ഭോയ് ആണ് ആത്മഹത്യ ചെയ്ത്.

പാൽഘർ ജില്ലയിലെ ആദിവാസി ആധിപത്യമുള്ള ജവ്‌ഹർ താലൂക്കിലെ പിമ്പാൽഷെറ്റ് ഗ്രാമത്തിലാണ് നടുക്കുന്ന കൊലപാതകവും ആത്മഹത്യയും നടന്നത്. ബ്രിഹൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗിൽ (ബെസ്റ്റ്) ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ശരദ്. കുറച്ചു കാലം മുമ്പ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തതിനു ശേഷം അദ്ദേഹം വളരെ വിഷാദത്തിലായിരുന്നു.

കഴിഞ്ഞ ദിവസവും പതിവു പോലെ ശരദിന്റെ മകൻ ഭാവേഷ് ബുധ്ലർ ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്ന് തിരികെ വീട്ടിലെത്തി. ഇതിനുശേഷം ശരദ് മകനെ കമ്പി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മകനെ കൊലപ്പെടുത്തിയ ശേഷം ശരദ് മറ്റൊരു മുറിയിലേക്ക് പോയി തൂങ്ങിമരിച്ചു.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇരുവരുടെയും മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോലീസ് കേസെടുത്തു അന്വേഷിച്ചുവരികയാണ്.

Share
Leave a Comment