മസ്ക്കറ്റ് : മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. മെയ് 6-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി ഒമാൻ എയർ മസ്കറ്റിൽ നിന്ന് സലാല എയർപോർട്ടിലേക്ക് 2025 ജൂലൈ 1 മുതൽ ദിനം പ്രതി 12 വിമാന സർവീസുകൾ നടത്തുന്നതാണ്. ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിത്.
Leave a Comment