മുംബൈ : തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതത്തെക്കുറിച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ആമിറിന്റെ ഈ പ്രോജക്റ്റ് വർഷങ്ങളായി ചർച്ചയിലാണ്. ഈ സിനിമയെക്കുറിച്ചുള്ള വാർത്തകൾ പലതവണ വന്നെങ്കിലും പിന്നീട് അത് നിശബ്ദമായി.
ആമിർ ഖാന്റെ ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് ഇടയ്ക്കിടെ ചർച്ചകൾ നടക്കാറുണ്ട്, ഇപ്പോൾ ആമിർ ഖാൻ തന്നെ ഈ പദ്ധതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. ഈ പ്രോജക്റ്റ് തന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നതാണെന്ന് ആമിർ പറഞ്ഞു. അതോടൊപ്പം തന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ദേശീയ ചാനലായ എബിപി ലൈവ് സംഘടിപ്പിച്ച ഇന്ത്യ@2047 ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സ്വപ്നമാണ്. നോക്കൂ, മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഇത് വളരെ വലിയ ഒരു പദ്ധതിയാണെന്ന് നടൻ പറഞ്ഞു.
കൂടാതെ ഈ വർഷം തീർച്ചയായും മഹാഭാരതം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീകൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് ഈ കഥാപാത്രം വളരെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തിൽ വലിയ മതിപ്പുണ്ട്. മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്.
ഞാൻ മഹാഭാരതം നിർമ്മിച്ചാലും മറ്റാരെങ്കിലും നിർമ്മിച്ചാലും, നമ്മുടെ പക്കലുള്ളത് ലോകത്തെ കാണിക്കാൻ വേണ്ടി, അത്തരം സിനിമകൾ ഇന്ത്യയിൽ ഇടയ്ക്കിടെ നിർമ്മിക്കപ്പെടണമെന്ന് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
Leave a Comment