
ന്യൂഡല്‍ഹി: പാകിസ്താനില്‍ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനു മറുപടിയെന്നോണം പാക്കിസ്ഥാന്‍ നടത്തിയ പ്രകോപനങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യ പാകിസ്താനില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി.
ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ ആഭ്യന്തര സംഘര്‍ഷവും പാകിസ്താന് തലവേദന ആയിരിക്കുകയാണ്. പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തില്‍ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയില്‍ ബിഎല്‍എയും ആക്രമണം കടുപ്പിക്കുകയായിരുന്നു.
Post Your Comments