ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് ശനിയാഴ്ച പാകിസ്താന്‍ ഡ്രോണ്‍-ഷെല്‍-റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്താനില്‍ ഇന്ത്യ ആക്രമണം നടത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച പുലര്‍ച്ചെ പാകിസ്താനിലെ നാലോളം വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഇന്ത്യയിലെ 26 സ്ഥലങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്താനിലെ റാവില്‍പിണ്ടിയ്ക്ക് സമീപമുള്ള നുര്‍ ഖാന്‍, ഝാങ്ങിലെ റഫീഖി, ചക്വാലിലെ മുറിദ് എന്നീ വ്യോമതാവളങ്ങളില്‍ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ പാകിസ്താന്‍ വ്യോമപാത പൂര്‍ണമായും അടച്ചു. പാകിസ്താന്‍ തലസ്ഥാനത്ത് നിന്നും ഏതാണ്ട് 10 കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള വ്യോമ താവളമാണ് നുര്‍ ഖാന്‍. വന്‍ സ്‌ഫോടനത്തിന് പിന്നാലെ നുര്‍ ഖാന്‍ വ്യോമതാവളത്തില്‍ തീ പടരുന്ന ദൃശ്യങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പിച്ചിട്ടില്ല. ചക്ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുര്‍ ഖാന്‍ പാകിസ്താന്റെ വളരെ പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ്.
Leave a Comment