ഹരിയാനയിലെ സിര്‍സയില്‍ മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

രിയാനയിലെ സിര്‍സയില്‍ മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ലോഹഭാഗങ്ങള്‍ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡല്‍ഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈല്‍ ആക്രമണം. ഈ ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നു. ജയ്‌സാല്‍മീരിലും മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.

എയര്‍ബേസുകള്‍ തകര്‍ക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉള്‍പ്പെടെ എയര്‍ ബെയ്സുകളാണ് പാകിസ്താന്‍ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയെന്നും അത് തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലും പാക് പ്രകോപനം തുടരുകയാണ്.

ഒന്നിലധികം പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം അടിച്ച് തകര്‍ത്തു. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ പോസ്റ്റുകള്‍ തകര്‍ത്തുകൊണ്ട് ബിഎസ്എഫ് മറുപടി നല്‍കി. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

Share
Leave a Comment