കല്‍പ്പറ്റ : എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ കഴിഞ്ഞ വര്‍ഷ പ്രളയം ദുരിതം വിതച്ച വയനാട്ടിലെ വെള്ളാര്‍മല ജി വി എച്ച് എസ് എസിലെ കുട്ടികള്‍ക്ക് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി എം പി. പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്രിയങ്ക ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കന്‍ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി കെ പത്താം ക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റില്‍ അറിയിച്ചു.
ഈ വിജയം നമുക്ക് പ്രചോദനം നല്‍കുന്നതാണ്. ഇത്തവണ വിജയിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ ഇതൊരു അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും പ്രിയങ്ക കുറിച്ചു.
Leave a Comment