ഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രിയുമായും, വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
വിദേശ കാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റി വെച്ചു. നിലവിൽ ജമ്മുവിൽ ജനവാസ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നു. രാവിലെ വീടുകളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളപായമില്ലെന്നാണ് റിപ്പോർട്ട്.
Leave a Comment