
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 18 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 2025 മെയ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11-ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സന്ദർശകരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ട് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ഇപ്പോൾ നൽകിയിട്ടുള്ള ഈ അറിയിപ്പ് പ്രകാരം ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 18-ന് സമാപിക്കുന്നതാണ്. വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിലേക്കുള്ള സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണിത്.
ഇതിന് പുറമെ സീസണിൽ ബാക്കിയുള്ള ദിനങ്ങളിൽ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനസമയം കൂട്ടുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 2025 മെയ് 18 വരെയുള്ള ദിനങ്ങളിൽ ഗ്ലോബൽ വില്ലേജ് വൈകീട്ട് 4 മണി മുതൽ പുലർച്ചെ 1 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
Post Your Comments