
ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സമരം അവസാനിപ്പിക്കാന്‍ കരാറിലേക്കെത്തിയെങ്കിലും, അതിര്‍ത്തിയിലെ സേനാസന്നാഹം പിന്‍വലിക്കുന്നതിന് അധിക സമയം എടുക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ചര്‍ച്ചകള്‍ അനുസരിച്ച് അടുത്ത നീക്കങ്ങള്‍ തീരുമാനിക്കപ്പെടും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കി. പാകിസ്താന്‍ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍.ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്നത്തെ ചർച്ചകൾ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയ്യാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ നാശനഷ്ടം കണക്ക് കൂട്ടാൻ നടപടികൾ തുടങ്ങി. സൈനിക കേന്ദ്രങ്ങളെ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ 20 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന നടത്തി.
ഇന്ത്യയിലെ ഉന്നതതല യോഗം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, വെടിനിര്‍ത്തല്‍ ധാരണയോടനുബന്ധിച്ച് പുതിയ നിലപാടുകള്‍ വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയ്ഷങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Post Your Comments