ഓപ്പറേഷൻ സിന്ദൂറിനെതിരെ പ്രചാരണം നടത്തിയ മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസ് പരിശോധന നടത്തുന്നു. നാഗ്പൂരിൽ അറസ്റ്റിലായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് രണ്ട് മണിക്കൂറിലധികമായി പരിശോധന ആരംഭിച്ചിട്ട്.
കഴിഞ്ഞ ദിവസം ഇയാളെ മഹാരാഷ്ട്ര നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ഈ മാസം 13 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്‌തെന്നും കേസുണ്ട്.
നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെയും ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെയും പിടികൂടുന്നത്. പിന്നീട് ബീഹാർ സ്വദേശിനിയായ ഇഷയെ പോലീസ് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്.
Leave a Comment