ദിസ്പൂർ: പത്ത് വയസുള്ള മകനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺമോയ് ബർമൻ എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. സ്യൂട്ട്‌കേസിലാക്കിയാണ് മൃതദേഹം റോഡിൽ തള്ളിയത്.
വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ദീപാലി തന്റെ മകൻ കാണാതായതായി അവകാശപ്പെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ പൊലീസിൽ സംശയം ജനിപ്പിച്ചു. ബർമനിലുള്ള ഭർത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി.
Leave a Comment