സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും. രാവിലെ 9. 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചടങ്ങ്.

വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും കെപിസിസി അധ്യക്ഷന് ഒപ്പം പദവി ഏറ്റെടുക്കും. മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനിൽ നിന്നാണ് സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ചുമതല ഏറ്റെടുത്ത ശേഷം സണ്ണി ജോസഫ് ഡൽഹിയിലേക്ക് പോകും.

Share
Leave a Comment