സേലം : തമിഴ്നാട്ടിൽ വ്യാപാരികളായ ദമ്പതികളെ കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരന്‍, ഭാര്യ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബിഹാര്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനില്‍കുമാര്‍ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്‌കരനെയും പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. കൃത്യം നടത്തിയതിനു ശേഷം പ്രതി ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാല,വള,കമ്മല്‍ എന്നിവ കവര്‍ന്നു.
കടയോടു ചേര്‍ന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ നിന്നാണു സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
Leave a Comment