
പറവൂർ : ചെറിയപ്പിളളി പുളിക്കൽ ശ്രീ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശികളായ രാംജൻ സർക്കാർ (34), സഹിനൂർ ഇസ്ലാം (34), ബാപ്പൻ മണ്ഡൽ (26) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
204000രൂപ വില വരുന്ന പഞ്ചലോഹസ്തംഭം, 8 വലിയ നിലവിളക്ക്, 30 ചെറിയ നിലവിളക്ക്, സ്വർണ്ണം വെളളി രൂപങ്ങൾ പണം എന്നിവ അടങ്ങിയ ഭണ്ഡാരം, വെങ്കലത്തിൽ നിർമ്മിച്ച 4 കുടം , 3 വടി ചിലമ്പ്, തൂക്ക് വിളക്ക്, 4 നിവേദ്യ പാത്രം, 5 പൂജാ പാത്രം, പിച്ചളയുടെ 2 കലശ കുടം തുടങ്ങിയവയാണ് മോഷ്ടിച്ചത്. അഞ്ചാം തീയതി രാത്രിയായിരുന്നു മോഷണം.
ആക്രി പെറുക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ സ്ഥലങ്ങൾ നിരീക്ഷിച്ച് രാത്രി എത്തി മോഷണം ചെയ്തു കൊണ്ട് പോകുന്നതാണ് പ്രതികളുടെ രീതി.
മുനമ്പം ഡി വൈ എസ് പി എസ്. ജയകൃഷ്ണൻ , നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐ മാരായ കെ.യു ഷൈൻ, എം.എം മനോജ് , ബിജു, എ.എസ്.ഐ മാരായ കെ.എസ് ബിജു, അൻസാർ, ലോഹിതാക്ഷൻ, സിനുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ റെജി, കൃഷ്ണലാൽ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments