പാനൂരില്‍ കണ്ടെത്തിയത് രണ്ട് സ്റ്റീൽ ബോംബ് : വ്യാപക പരിശോധന നടത്തി ബോംബ് സ്ക്വാഡ്

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

കണ്ണൂർ: കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

Share
Leave a Comment