അബുദാബിയിൽ നിന്നും കരിപ്പൂരിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ആര് ? വാങ്ങാനെത്തിയവർ പിടിയിൽ

ഇന്നലെ രാത്രിയാണ് സംഭവം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം.

ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. കൊണ്ടുവന്ന യാത്രക്കാരന്‍ രക്ഷപ്പെട്ടു. കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിന്‍ജില്‍, റോഷന്‍ ആര്‍ ബാബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment