വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ സുരക്ഷ വർധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് കാർ ഏർപ്പെടുത്തി

വിദേശകാര്യ വകുപ്പിൻ്റെ നിർദേശപ്രകാരം മന്ത്രി എസ് ജയശങ്കറിൻ്റെ സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാർ ഏർപ്പെടുത്തി. അത് വസതിയിലും സുരക്ഷ വര്ധിപ്പിച്ചു. പഹൽഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില് സംഘര്ഷമുണ്ടായതും കണക്കിലെടുത്താണ് തീരുമാനം.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെയും 25 ബിജെപി നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കുന്നതിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. കേന്ദ്രമന്ത്രിമാർ, ബിജെപി എംപിമാർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരുടെ സുരക്ഷ കൂട്ടാനാണ് നീക്കങ്ങൾ നടക്കുന്നത്. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

പാക്കിസ്ഥാനെതിരെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചേക്കും. വിഐപികളുടെ സുരക്ഷാ ജീവനക്കാര്ക്ക് ഫയറിംഗ്, മെഡിക്കൽ എമർജൻസി പരിശീലനങ്ങൾ നൽകും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റേത് ഉൾപ്പെട്ട ത്രട്ട് അസസ്‌മെൻ്റ് നടത്താനും പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്

Share
Leave a Comment