കൊച്ചി : ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ സലീം യൂസഫ്, ആലുവയിലെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ഥന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സ്‌പെന്‍ഡ് ചെയ്തത്.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെതാണ് നടപടി. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പോലീസ് ആണെന്ന് പറഞ്ഞ് 56,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.
Leave a Comment