റിയാദ്: പശ്ചിമേഷ്യാസന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 14,200 കോടി ഡോളറിന്റെ (11.86 ലക്ഷം കോടിയോളം രൂപ) ആയുധക്കരാറിലൊപ്പിട്ടു. ‘ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടെ’ന്നാണ് കരാറിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയ്ക്കുശേഷമാണ് ഇരുനേതാക്കളും കരാറിലൊപ്പുവെച്ചത്.
യുദ്ധ മുഖത്തുപയോഗിക്കാവുന്ന അത്യാധുനികശേഷിയുള്ള ആയുധങ്ങളും സൈനികോപകരണങ്ങളും സാങ്കേതികവിദ്യയും യുഎസ് സൗദിക്ക് കൈമാറും. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ നിർമിതിബുദ്ധിമേഖലയിൽ 2000 കോടി ഡോളർ (1.74 ലക്ഷംകോടി രൂപ) നിക്ഷേപിക്കാൻ സൗദി കമ്പനിയായ ഡേറ്റാവോൾട്ട് തീരുമാനിച്ചു.
Leave a Comment