ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല, താന്‍ കള്ളവോട്ട് ചെയ്തിട്ടില്ല: വിവാദ പരാമർശത്തിൽ ജി സുധാകരന്‍

ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ല

കടക്കരപ്പള്ളി: തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകൾ വിവാദമാകുകയാണ്. എന്നാലിപ്പോൾ ഭാവന കലർത്തിയാണ് താൻ പറഞ്ഞതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുധാകരൻ.

താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്‍പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും ഇതൊന്നും പ്രശ്‌നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിലാണ് ജി സുധാകരന്‍ തന്റെ ഇന്നലത്തെ പ്രസംഗത്തിലെ വിവാദ പ്രസ്താവനകള്‍ തിരുത്തിയത്. ചിലര്‍ വോട്ടുമാറ്റിക്കുത്താറുണ്ടെന്നും അവര്‍ക്ക് കൊടുക്കുന്ന ഒരു ജാഗ്രത എന്ന നിലയ്ക്ക് പൊതുവായാണ് താന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതെന്നു സൂചിപ്പിച്ച സുധാകരന്‍ ഭാവന അല്‍പം കൂടിപ്പോയെന്നും പ്രസംഗത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നതുപോലെ മനസിലാക്കരുതെന്നും സംവാദത്തെ സംവാദമായി തന്നെ കാണണമെന്നും പറഞ്ഞു.

Share
Leave a Comment