‘കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി’, കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നത് കടുവ

 

മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കര് ഷകര് ക്കെതിരെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സര് വ്വസാധാരണമാണെന്നും പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാര് പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി?ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം.

അതേസമയം, എപി അനിൽകുമാർ മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ട കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ൻഎ പറഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂ എന്നും എ പറഞ്ഞു.

Share
Leave a Comment