ന്യൂഡൽഹി: പാക്കിസ്ഥാൻ പതാകകൾ പതിച്ച ഉൽപ്പന്നങ്ങൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ആമസോൺ ഇന്ത്യ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ വിവിധ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ബുധനാഴ്ചയാണ് ഈ വിവരം അറിയിച്ചത്.
” പാകിസ്ഥാൻ പതാകകൾ വിൽക്കുന്നത് അനുവദിക്കില്ല, പാകിസ്ഥാൻ പതാകകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിൽപ്പന അനുവദിക്കില്ലെന്ന് വ്യക്തമാക്കി, YouBuy India, Etsy, The Flag Company, The Flag Corporation എന്നിവയ്ക്കും CCPA നോട്ടീസ് അയച്ചു. ഇത്തരം സെൻസിറ്റിവിറ്റി വെച്ചുപൊറുപ്പിക്കില്ല. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങൾ പാലിക്കാനും നിർദ്ദേശിക്കുന്നു,” – ജോഷി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
എന്നിരുന്നാലും ഈ മെറ്റീരിയൽ വിൽക്കുന്നതിലൂടെ ഏത് നിയമമാണ് ലംഘിക്കുന്നതെന്ന് മന്ത്രിയുടെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്റെ പതാകയും ദേശീയ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന പാകിസ്ഥാൻ്റെ വസ്തുക്കളും ഈ വെബ്‌സൈറ്റുകളിൽ വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൈനിക സംഘർഷം നിലനിന്ന സമയത്താണ് ഈ നടപടി.
പാകിസ്ഥാന്റെ ദേശീയ ചിഹ്നങ്ങൾ പതിച്ച വസ്തുക്കളുടെ ഓൺലൈൻ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരു പ്രധാന വ്യാപാര സംഘടനയായ സിഎഐടി വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്തെഴുതിയിരുന്നു.
Leave a Comment