കൊല്ലം: കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത്ത് (60), മകൻ ഷാൻ(33) ആണ് മരിച്ചത്. നസിയത്തിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിൻ്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്താണ് കൊലപാതകത്തിനും പിന്നാലെയുള്ള ജീവനൊടുക്കലിനും കാരണമെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. കൊട്ടിയം പോലീസ് തുടർന്ന് നടപടികൾ സ്വീകരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ 0471-2552056)
Leave a Comment