ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ പിടികൂടി: പിസ്റ്റലും ഗ്രനേഡും കണ്ടെടുത്തു

മാഗമിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്.

ജമ്മു: 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്ന മൂന്ന് ഭീകരരെ ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് പിടികൂടി. . ഭീകരരുടെ കയ്യിൽ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു. മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. മാഗമിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവർക്ക്എൽഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2020 ൽ പാകിസ്ഥാസ്താനിലേക്ക് കടന്ന് പിന്നീട് ലഷ്കർ ഇ ത്വയ്ബയിൽ ചേർന്ന ഭീക​രനായ ആബിദ് ഖ നിലവിൽ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

Share
Leave a Comment