‘സഞ്ജീവനി’ എയർ ആംബുലൻസ് അടിയന്തര ലാൻഡിങ്ങിനിടയിൽ ഭാഗികമായി തകർന്നു

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ

ഉത്തരാഖണ്ഡ് : ഋഷികേശ് എയിംസ് ആശുപത്രിയുടെ ‘സഞ്ജീവനി’ എയർ ആംബുലൻസ് സാങ്കേതിക തകരാറിന് തുടർന്ന് കേദാർനാഥിൽ അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ ഹെലികോപ്റ്റർ ഭാഗികമായി തകർന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ഒരു ഡോക്ടർ അടക്കം മൂന്ന് പേരാണ് എയർ ആംബുലൻസിലുണ്ടായിരുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു തീർത്ഥാടകരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ആയിരുന്നു അപകടം. ടെയിൽ റോട്ടർ തകരാറിലായതിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയത്.

Share
Leave a Comment