ദൽഹി : പാകിസ്ഥാന് വേണ്ടി രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ പ്രമുഖ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റിൽ. പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ജ്യോതി മല്‍ഹോത്ര രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ജ്യോതിയ്ക്കൊപ്പം അഞ്ചുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്.
ട്രാവല്‍ വിത്ത് ജോ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദര്‍ശിപ്പിക്കാന്‍ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.
ജ്യോതി 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം പുലര്‍ത്തിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
Leave a Comment