ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി : എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപി

ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും

തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് പുതിയ മാറ്റങ്ങൾ. എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപി. എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ നടപടി.

ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും. എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു. എച്ച് വെങ്കിടേഷിന് ക്രൈം ബ്രാഞ്ച് ചുമതലയും എസ് ശ്രീജിത്തിനു സൈബർ ഓപ്പറേഷൻ്റെ ചുമതലയും നൽകി. വിജിലൻസ് ഡയറക്ടർ ഒഴിച്ചുള്ള എല്ലാ സ്ഥലമാറ്റങ്ങളും നിർത്തിവെച്ചു

Share
Leave a Comment