സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.
സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്യൂന എന്ന പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി, താമസ സ്ഥലത്തെ മാലിന്യം കളയാന്‍ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാന്‍ ഹോളില്‍ വീണതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഭര്‍ത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. ഇവര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് സലാലയിലെത്തുന്നത്.
Leave a Comment