ടെക്കി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരുവില്‍ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. സിഗററ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 29കാരനായ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. സഞ്ജയ് സുഹൃത്ത് ചേതനുമായി പുലര്‍ച്ചെ നാല് മണിക്ക് കടയില്‍ ചായ കുടിക്കാനെത്തിയപ്പോഴാണ് പ്രതി പ്രതീകവുമായി തര്‍ക്കമുണ്ടായത്.

ഭാര്യയോടൊപ്പം എത്തിയ പ്രതീക് സഞ്ജയ്, ചേതന്‍ എന്നിവരോട് സിഗററ്റ് ആവശ്യപ്പെട്ടു. എന്നാല്‍ സിഗററ്റ് കൊടുക്കാന്‍ വിസമ്മതിച്ച അവര്‍ സ്വന്തമായി വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് സ്ഥിതി ശാന്തമായിരുന്നു. തുടര്‍ന്ന് സഞ്ജയും ചേതനും ബൈക്കില്‍ നിന്ന് തിരികെ പോവുകയും ചെയ്തു. എന്നാല്‍ പ്രതിയായ പ്രതീകം തന്റെ വാഹനത്തില്‍ അവരെ പിന്തുടര്‍ന്നു. സഞ്ജയും ചേതനും യു-ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക് കാര്‍ മനപൂര്‍വ്വം അവരുടെ ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് സമീപത്തെ ഒരു കടയുടെ ഷട്ടറില്‍ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലായി. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം സഞ്ജയ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചേതന്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് പ്രതീകത്തെ അറസ്റ്റുചെയ്തു കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

 

 

Share
Leave a Comment