
തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവതിയും മൂന്നു വയസുള്ള കുഞ്ഞും മരിച്ചു. പീരുമേട് പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി എന്നിവരാണ് മരിച്ചത്. പാടി മേൽപാതയ്ക്കു സമീപം അമിതവേഗത്തിലെത്തിയ ലോറി ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ ഭർത്താവ് ശരവണൻ ചികിത്സയിലാണ്. ഭർത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്തായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു യുവതി.
മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കിൽ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. പ്രിയങ്ക അപകടസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
Post Your Comments