കോടിയുടെ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിച്ചു: അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ കേന്ദ്ര ഏജന്‍സികളുടെ പരിശോധന

തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി.

പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി. അഡ്വാന്‍സ് ബുക്കിങ്ങായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പരാതി. കരുനാഗപ്പള്ളിയില്‍ നൂറു കണക്കിന് ആളുകളാണ് പണം നിക്ഷേപിച്ചത്. ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഒളിവിലാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. ജ്വല്ലറി കെട്ടിടത്തിന്റെ വാടക നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.

 

Share
Leave a Comment