അമേരിക്കയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 25 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അറിയിച്ചു.
സെന്റ് ലൂയിസിലെ ടൊര്‍ണാഡോയില്‍ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്‌സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
മിസൗറിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മേയര്‍ കാര സ്പെന്‍സര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സെന്റിനല്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണു.
Leave a Comment