കോട്ടയം: രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ അനുവദിച്ചത് കേരളത്തിൽ. 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 7,619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണംചെയ്ത വിദേശപഠനവായ്പ. 66,159 അക്കൗണ്ടുകളിലായാണ് ഇത്രയേറെ തുക വായ്പയായി നൽകിയത്. കേന്ദ്രധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ കണക്കാണ് മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ. ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്.
വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം. നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. ഇതോടെ പലകുടുംബങ്ങളും കടക്കെണിയിലായി.
വായ്പ നൽകിയ സംസ്ഥാനം, തുക(കോടിയിൽ)
Leave a Comment