ഇന്ത്യക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍. പി പി പി ചെയര്‍മാനും പാകിസ്ഥാന്‍ മുന്‍ വിദേശ കാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോയാണ് ഇക്കാര്യം എക്‌സില്‍ കുറിച്ചത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പ്രതിനിധി സംഘത്തെ നയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നരേന്ദ്ര മോദി ആദംപൂര്‍ വ്യോമത്താവളം സന്ദര്‍ശിച്ചതിന് പിന്നാലെ ഷഹബാസ് ഷെരീഫ് സിയാല്‍ക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയിരുന്നു.
പാകിസ്ഥാന്റെ സമാധാനത്തിനായുള്ള വാദം ആഗോള വേദികളില്‍ അവതരിപ്പിക്കാന്‍ തന്നെ നിയോ?ഗിച്ചെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പാകിസ്ഥാനെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ പോയി വ്യോമസേനാ യോദ്ധാക്കളുമായും ജവാന്മാരുമായും സംവദിച്ചതിന് പിന്നാലെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിയാല്‍കോട്ട് ബേസ് സന്ദര്‍ശിച്ച് പാകിസ്ഥാന്‍ സൈനികരെ അഭിസംബോധന ചെയ്തു.
Leave a Comment