കഴുത്തില്‍ തുണി കൊണ്ട് മുറുക്കി ഭീഷണിപ്പെടുത്തി ചെക്കുകള്‍ ഒപ്പിടുവിച്ചു വാങ്ങി : മൂന്ന് പേര്‍ അറസ്റ്റില്‍

യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. തൃത്താല സ്വദേശികളായ മുഹമ്മദ് ഹനീഫ (54), രജീഷ് (36), മട്ടന്നൂര്‍ സ്വദേശി അബ്ദുള്ള (47) എന്നിവരാണ് അറസ്റ്റിലായത്. കൂറ്റനാട് സ്വദേശി നൗഷാദിന്റെ പരാതിയിലാണ് മൂന്ന് പേരും പിടിയിലായത്. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം.

തട്ടികൊണ്ടു പോയി നൗഷാദിനെ തൃശൂര്‍ കുറുഞ്ഞികരയിലെ ഒരു വീട്ടില്‍ കൊണ്ടുപോയശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുദ്രപ്പത്രം ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നു. കഴുത്തില്‍ തുണി കൊണ്ട് മുറുക്കി ഭീഷണിപ്പെടുത്തി ചെക്കുകള്‍ ഒപ്പിടുവിച്ചു വാങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

 

Share
Leave a Comment