ആലുവ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി കരിംങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് ( കൊച്ചു സുരേഷ്, തൊപ്പി സുരേഷ് 54) നാണ് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി തടവും പിഴയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2023 ഫെബ്രുവരിയൽ ആയിരുന്നു സംഭവം. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം. എം. മഞ്ജുദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി.യമുന ഹാജരായി.
Leave a Comment