തിരുവനന്തപുരം : വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി ബെയ്‌ലിന്‍ പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു. മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം.
യുവ അഭിഭാഷകയായ ശ്യാമിലിയെ ബയ്‌ലിന്‍ ദാസ് മര്‍ദിക്കുകയായിരുന്നു. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
Leave a Comment