മലപ്പുറം : ദേശീയപാത കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സര്‍വീസ് റോഡില്‍ വിള്ളലുണ്ടായതോടെ ദേശീയപാത ഇടിഞ്ഞുവീണു. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞത്. സര്‍വീസ് റോഡിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റും പതിച്ചു.
ഉച്ചക്ക് 2.45നാണ് അപകടമുണ്ടായത്. ഈ സമയം സര്‍വീസ് റോഡിലൂടെ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നത് ദുരന്തമൊഴിവാക്കി. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. രണ്ട് കാറുകള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു.
കാറിലുണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു.
Leave a Comment