നിപ ഭയപ്പാട് അകന്നു , 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്

പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേർ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. എന്നാൽ നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Share
Leave a Comment