ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച റിജാസ് സൈദീക്ക് ഡാർക് വെബിലും സജീവം : ഇയാൾ പ്രകോപനപരമായ നിരവധി പോസ്റ്റുകൾ പങ്കിട്ടു

പ്രാഥമികാന്വേഷണത്തിലാണ് റിജാസിന്റെ ഡാർക്‌വെബിലെ സാന്നിധ്യം മനസിലായതെന്നും കൂടുതൽ അന്വേഷണത്തിനായി മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

മുംബൈ : ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്‌വെബിൽ സജീവമായിരുന്നെന്നും അവിടെ പ്രകോപനപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രാഥമികാന്വേഷണത്തിലാണ് റിജാസിന്റെ ഡാർക്‌വെബിലെ സാന്നിധ്യം മനസിലായതെന്നും കൂടുതൽ അന്വേഷണത്തിനായി മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഴിന് നാഗ്പുരിലെ ഹോട്ടലിൽ നിന്നാണ് റിജാസിനെയും നിയമവിദ്യാർഥിനിയായ സുഹൃത്ത് ഉഷാകുമാരിയെയും അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. 11ന് റിജാസിന്റെ എറണാകുളത്തെ വസതിയിൽ എടിഎസ് പരിശോധന നടത്തുകയും 15ന് യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.

സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയാണ് റിജാസിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.

Share
Leave a Comment